വാശിയേറിയ പോരാട്ടവുമായി ഐ ലീഗ് : ഇന്ന് രണ്ടു മത്സരങ്ങള്‍

0

ലുധിയാന: ലുധിയാനയില്‍ നടക്കുന്ന മത്സരത്തില്‍ വാശിയേറിയ പോരാട്ടവുമായി ഐ ലീഗ്.ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരയ ഐസോള്‍ എഫ്സി ഷില്ലോങ് ലജോങ്ങിനെ നേരിടും. നാല് മത്സരങ്ങളില്‍ നിന്നും 7 പോയിന്റ് ഉള്ള ഷില്ലോങ് നിലവില്‍ മൂന്നാം സ്ഥാനത്തും രണ്ടു മത്സരങ്ങളില്‍ നിന്നും 4 പോയിന്റുള്ള ഐസോള്‍ ആറാം സ്ഥാനത്തുമാണ്. രണ്ടു ടീമുകളും മത്സരം വിജയിച്ചു പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ശ്രമിക്കുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഡെര്‍ബിയില്‍ പൊടിപാറും എന്നുറപ്പാണ്.
ഇന്നത്തെ രണ്ടാം മത്സരത്തില്‍ ലീഗ് ടേബിളില്‍ ഒന്നാമത് നില്‍ക്കുന്ന മിനേര്‍വ എഫ്സി ഇന്ത്യന്‍ ആരോസിനെ നേരിടും. ലീഗിലെ ആദ്യ മത്സരത്തില്‍ മിനേര്‍വ ആരോസിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.

Leave A Reply

Your email address will not be published.