റിട്ട. അധ്യാപികയുടെ കൊലതകം വഴിത്തിരിവിലേയ്ക്ക് : ക്വട്ടേഷന്‍ ആണെന്ന് സംശയം

0

ചെറുവത്തൂര്‍:റിട്ട. അധ്യാപികയുടെ കൊലതകം വഴിത്തിരിവിലേയ്ക്ക് ക്വട്ടേഷന്‍ ആണെന്ന് സംശയം.ചീമേനി പുലിയന്നൂരിലെ റിട്ട. പ്രധാനാധ്യാപിക പി വി ജാനകിയെ (65) കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്തുവരുന്നു. ക്വട്ടേഷന്‍ നല്‍കിയാണ് ജാനകിയെ കൊലപ്പെടുത്തിയതെന്ന ഏറ്റവും പുതിയ സൂചനയാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ മോഷണത്തിന് വേണ്ടിയായിരുന്നു കൊലപാതകമെന്ന നിഗമനവും അപ്രസക്തമാവുകയാണ്.കവര്‍ച്ചാ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി നടത്തിയ നാടകമാണോ സ്വര്‍ണവും പണവും കവര്‍ന്ന സംഭവവമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കൊലപാതക രീതി ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച്‌ നടത്തിയതു പോലെ ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കവര്‍ച്ചാ സംഘം കൊലപാതകം നടത്തുന്നത് കവര്‍ച്ചയ്ക്ക് തടസം നില്‍ക്കുമ്ബോഴാണ്. എന്നാല്‍ വിപരീതമായ സംഭവം പുലിയന്നൂരിലുണ്ടായത്.
ഇതോടെയാണ് കൊലപാതകം സംബന്ധിച്ച്‌ വേറൊരു നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നത്.ഇന്‍സുലേഷന്‍ ടേപ്പ് ഉപയോഗിച്ച്‌ ജാനകിയെ ബന്ധിക്കുകയും പണവും സ്വര്‍ണവും കവര്‍ന്ന ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇതിനകം തെളിഞ്ഞിരിക്കുന്നത്. തിരിച്ചുപോകുന്നതിനിടയില്‍ ഘാതക സംഘം തന്റെ കഴുത്തില്‍ മുറിവേല്‍പിച്ചുവെന്നാണ് കൃഷ്ണന്‍ പറയുന്നത്. ഇതെല്ലാം പരിഗണിക്കുമ്ബോള്‍ ജാനകിയെ ആസൂത്രിതമായി തന്നെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയാണ് സംഘം എത്തിയതെന്ന് തെളിയുകയാണ്.

Leave A Reply

Your email address will not be published.