പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തില്‍
തിരുവനതപുരം: ഓഖി ദുരന്തം വിലയിരുത്താനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകള്‍ സന്ദര്‍ശിക്കില്ല. പകരം രാജ്ഭവനിൽ ചേരുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കും. സുരക്ഷ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ തീരദേശ സന്ദർശനം ഒഴിവാക്കിയത്. ഒരു മണിക്കൂർ മാത്രമായിരിക്കും നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉണ്ടാവുക.