പാകിസ്താന്‍ ബഥേല്‍ മെമ്മോറിയല്‍ ചര്‍ച്ചില്‍ ചാവേര്‍ ആക്രമണം

0

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ക്വെറ്റയിലുള്ള ബഥേല്‍ മെമ്മോറിയല്‍ പള്ളിക്ക് നേരെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ഒമ്പതുപേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു. ഇമാദ് സ്‌ക്വയറിലെ ബഥേല്‍ മെമ്മോറിയല്‍ ചര്‍ച്ചിനുനേരെയാണ് ആക്രമണമുണ്ടായത്.സ്‌ഫോടക വസ്തുക്കളുമായി പള്ളിയുടെ പ്രവേശന കവാടത്തിലെത്തിയ ചാവേര്‍ പോരാളിയാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനം നടത്താന്‍ പള്ളിയിലെത്തിയ മറ്റൊരു ഭീകരനെ സുരക്ഷാസൈന്യം വെടിവച്ചു കൊന്നും. രണ്ട് ഭീകരര്‍ ഓടി രക്ഷപെട്ടുവെന്നും പോലീസ് മദ്യമാങ്ങളോട് പറഞ്ഞു.
പരിക്കേറ്റവരില്‍ നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.