കായല്‍ കൈയേറ്റം : തോമസ്‌ ചാണ്ടി കേസ് ഫയല്‍ വിജിലന്‍സ് മടക്കി അയച്ചു

0

തിരുവനന്തപുരം:ഏറെ വിവധമായ തോമസ് ചാണ്ടി കായല്‍ കൈയേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിയ്ക്കെതിരായ ഫയല്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ മടക്കി അയച്ചു. ആറ് പരാതികളടങ്ങിയ അന്വേഷണ ഫയലാണ് ബെഹ്റ മടക്കിഅയച്ചത്. റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും പരാതികളില്‍ വിശദമായ അന്വേഷണം വേണമെന്നുമാണ് ബെഹ്റ നിര്‍ദേശിച്ചിരിക്കുന്നത്. ഇന്ന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് വിജിലന്‍സ് ഡയറ്കടറുടെ നടപടി.അന്വേഷണ റിപ്പോര്‍ട്ട് ഡയറക്ടര്‍ മടക്കിയ സാഹചര്യത്തില്‍ ഇന്ന് കേസ് പരിഗണിക്കുമ്ബോള്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്നും അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയവും വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെടും.

Leave A Reply

Your email address will not be published.