‘ഗുജറാത്തില്‍ ധാര്‍മ്മിക വിജയം കോണ്‍ഗ്രസിന്’ രാഹുല്‍ ഗാന്ധി

0

ന്യുഡല്‍ഹി:ഗുജറാത്ത്‌ തെരഞ്ഞെടുപ്പ് ഫലം ധാര്‍മ്മിക വിജയം കോണ്‍ഗ്രസിനാണെന്നും ബി.ജെ.പിക്ക് ലഭിച്ചിരിക്കുന്നത് വന്‍ പ്രഹരമാനെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.മൂന്നാല് മാസങ്ങള്‍ക്ക് മുന്‍പ് താന്‍ ഗുജറാത്തില്‍ എത്തുമ്ബോള്‍ ബി.ജെ.പിക്കെതിരെ പോരാന്‍ കോണ്‍ഗ്രസിന് ശക്തിയില്ലായിരുന്നു. ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തു. അതിന്റെ ഫലമാണിത്. ബി.ജെ.പിക്ക് ലഭിച്ചത് വലിയ പ്രഹരമാണെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നശേഷം രാുല്‍ നടത്തുന്ന ആദ്യ പ്രതികരണമാണിത്.
ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും വലിയൊരു സന്ദേശമാണ് ഗുജറാത്തിലെ ജനം നല്‍കിയത്. മോഡിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നൂ. അദ്ദേഹത്തിന് വിശ്വാസ്യതയുടെ പ്രശ്നമുണ്ട്. മോഡിയുടെ മാതൃക ഗുജറാത്തിലെ ജനങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ മോഡിക്ക് കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 182 അംഗ നിയമസഭയില്‍ 150 സീറ്റ് പ്രതീക്ഷിച്ച്‌ മത്സരത്തിനിറങ്ങിയ ബി.ജെ.പി 99 സീറ്റുകളുമായി ആറാം തവണയും അധികാരം നിലനിര്‍ത്തി. എന്നാല്‍ കോണ്‍ഗ്രസ് 77 സീറ്റുകള്‍ നേടിയപ്പോള്‍ മറ്റുകക്ഷികള്‍ ഏഴു സീറ്റ് സ്വന്തമാക്കി. 2012ലെ തെരഞ്ഞെുടപ്പിനെ അപേക്ഷിച്ച്‌ ബി.ജെ.പിക്ക് 1.2% വോട്ട് വര്‍ധിച്ചുവെങ്കിലൂം 2014ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 10 ശതമാനം വോട്ടില്‍ ഇടിവ് വന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.