തമാശയുടെ പടക്കത്തിന് തീ കൊളുത്താന്‍ ധര്‍മ്മജന്‍ തമിഴിലേക്ക്

0

കലര്‍പ്പില്ലാത്ത തമാശ കൊണ്ട് മലയാളികളെ പൊട്ടിചിരിപ്പിച്ച താരമാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. വെറുതെയൊന്ന് സംസാരിച്ചാല്‍ മാത്രം മതി ആരാധകര്‍ ചിരി തുടങ്ങിക്കോളും. അതുകൊണ്ട് തന്നെ മലയാളികളുടെ സ്വന്തം ഹാസ്യതാരം തന്നെയാണ് ധര്‍മ്മജന്‍. എന്നാല്‍ താരം ഇപ്പോഴിതാ തമിഴകത്തേക്കും ചുവട് വെയ്ക്കുകയാണ്. നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്യുന്ന ‘അജിത് ഫ്രം അറുപ്പുക്കോട്ടൈ’ എന്ന സിനിമയിലൂടെയാണ് ധര്‍മജന്റെ അരങ്ങേറ്റം. മലയാളത്തില്‍ ഹിറ്റായ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന സിനിമയുടെ തമിഴ് റീമേക്കാണിത്.

മലയാളത്തില്‍ അവതരിപ്പിച്ച അതേ കഥാപാത്രം തന്നെയാണ് ധര്‍മജന്‍ തമിഴിലും അവതരിപ്പിക്കുന്നത്. മലയാളത്തില്‍ സിദ്ദിഖ് അവതരിപ്പിച്ച വേഷം വിവേക് ആയിരിക്കും അവതരിപ്പിക്കുക. ധര്‍മജന്‍ ഒഴികെ മറ്റുള്ള കഥാപാത്രങ്ങളെല്ലാം തമിഴില്‍ നിന്നുള്ള താരങ്ങളാണ്. താരത്തിന്റെ തമിഴിലേക്കുള്ള ഈ അരങ്ങേറ്റം ചിലപ്പോള്‍ വന്‍ ഓഫറുകള്‍ക്ക് പ്രതീക്ഷ നല്‍കാം.

Leave A Reply

Your email address will not be published.