രഞ്ജി ട്രോഫി മത്സരം: ഡല്‍ഹിയ്ക്ക് ബാറ്റിംഗ് തകര്‍ച്ച
രഞ്ജി ട്രോഫി മത്സരത്തില്‍ ബംഗാളിനെതിരെയുള്ള കളിയില്‍ ഡല്‍ഹിയ്ക്ക് ബാറ്റിംഗ് തകര്‍ച്ച.71/3 എന്ന ശക്തമായ നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച ഡല്‍ഹി 112 റണ്‍സ് ലീഡ് നേടി 398 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. 60 റണ്‍സ് നേടിയ ഹിമ്മത് സിംഗ് ആണ് മൂന്നാം ദിവസം ഡല്‍ഹിയ്ക്കായി പൊരുതിയത്. 34 റണ്‍സ് നേടിയ മനന്‍ സിംഗും പൊരുതി നോക്കിയെങ്കിലും മുഹമ്മദ് ഷമിയുടെ ബൗളിംഗിനു മുന്നില്‍ ഡല്‍ഹി മധ്യനിരയും വാലറ്റവും തകരുകയായിരുന്നു.