‘വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയ’-അമേരിക്ക

0

വാഷിങ്ടണ്‍: വാനാക്രൈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് അമേരിക്കയുടെ ആരോപണം.2016 ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വാനാക്രൈ സൈബര്‍ ആക്രമണം നടന്നത്.
150 രാജ്യങ്ങളിലായി മൂന്ന് ലക്ഷം കംപ്യൂട്ടറുകളാണ് വൈറസ് ആക്രമണത്തില്‍ തകര്‍ന്നത്. ഇത് മൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ബാങ്ക്, ആശുപത്രി, ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങളിലെ കംപ്യൂട്ടറുകള്‍ക്കു നേരെയാണ് വൈറസ് ആക്രമണമുണ്ടായത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുരക്ഷാ ഉപദേഷ്ടാവായ തോമസ് ബോസെര്‍ട്ട് വാള്‍ സ്ട്രീറ്റ് ജോര്‍ണല്‍ പത്രത്തിലൂടെയാണ് ഉത്തര കൊറിയയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. വാനാക്രൈ ആക്രമണത്തിന്റെ പേരില്‍ അമേരിക്ക ആദ്യമായാണ് ഒരു രാജ്യത്തിനെതിരേ ആരോപണം ഉന്നയിക്കുന്നത്.
തന്റെ ആരോപണം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ബൊസെര്‍ട്ട് പറഞ്ഞു. എന്നാല്‍, ഇവരുടെ സൈബര്‍ സ്വാധീനം കുറയ്ക്കുന്നതിന് അമേരിക്ക സമ്മര്‍ദ്ദ തന്ത്രം ഉപയോഗിക്കുമെന്നും ബൊസെര്‍ട്ട് പറഞ്ഞു. ഈ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് ബ്രിട്ടണും മൈക്രോസോഫ്റ്റും മുമ്ബ് ആരോപിച്ചിരുന്നു.
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള കംപ്യൂട്ടറുകള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന ഫയലുകള്‍ വൈറസുകളുടെ സഹായത്തോടെ ലോക്ക് ചെയ്യുകയും അത് തുറന്ന് നല്‍കാന്‍ പണം ആവശ്യപ്പെട്ടുമായിരുന്നു വാനാക്രൈ റാന്‍സംവെയറിന്റെ ആക്രമണം.

Leave A Reply

Your email address will not be published.