‘ഹജ്ജ് തീര്‍ഥാടനത്തിനുള്ള വിസ നടപടികള്‍ ലളിതമാക്കും’: സൗദി സര്‍ക്കാര്‍

0

സൗദി : ഹജ്ജ് തീര്‍ഥാടനത്തിനുള്ള വിസ നടപടികള്‍ ലളിതമാക്കുമെന്ന് സൗദി സര്‍ക്കാര്‍ അറിയിച്ചു.ഇതിനായി ഉടന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ‘തകാമുല്‍, തമയ്യുസ്’ എന്ന സംവിധാനം വഴി ലോകത്തിന്റെ ഏത് കോണില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഹജ്ജ് വിസ ലഭിക്കും. വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ പദ്ധതി ഉടന്‍ നടപ്പിലാകുമെന്ന് സൌദി ഹജ്ജ് സഹ മന്ത്രി അറിയിച്ചു. സൗദി ഹജ്ജ് സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് ബിന്‍ സല്‍മാന്റേതാണ് പ്രഖ്യാപനം.ഇത് വഴി ലോകത്തിന്റ ഏത് കോണില്‍ നിന്നും ഓണ്‍ലൈന്‍ വഴി ഹജ്ജ് വിസ ലഭിക്കാനുള്ള സേവനം നിലവില്‍ വരുമെന്ന് സഹമന്ത്രി പറഞ്ഞു. ഹജ്ജ് ഉദ്ദേശിക്കുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ആദ്യത്തെ സേവനം വിസ കരസ്ഥമാക്കുക എന്നതാണ്. അതിനാലാണ് സൗദി ഹജ്ജ് മന്ത്രാലയം ഈ സേവനത്തിനുള്ള സമ്പൂര്‍ണ ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കുന്നത്.വിമാനത്താവളത്തിലിറങ്ങുന്ന തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ താമസ സ്ഥലത്തേക്കും പുണ്യനഗരിയിലേക്കും തിരിക്കാന്‍ ഇത് സഹായകരമാവുമെന്നതും പുതിയ സംവിധാനത്തിന്റ പ്രത്യേകതയാണ്.

Leave A Reply

Your email address will not be published.