അന്റോണിയോ ഗ്രീസ്മാന്‍ ബാഴ്സലോണയിലേക്ക്

0

ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരില്‍ ഒരാളായ അന്റോണിയോ ഗ്രീസ്മാന്‍ ബാഴ്സലോണയില്‍ ചേരുമെന്ന കാര്യം ഉറപ്പായി. ബാഴ്സലോണ പ്രസിഡന്റ് ജോസഫ് മരിയ, ഗ്രീസ്മാന്റെ വീട്ടിലെത്തിയാണ് കരാറിനെ സംബന്ധിച്ച കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയതെന്നും റിപ്പോര്‍ട്ട്‌ . ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്റോയിലൂടെയായിരിക്കും ഗ്രീസ്മാന്‍ ബാഴ്സയില്‍ എത്തുക. 641 കോടി രൂപയാണ് പ്രതിഫലത്തുക.

ഇപ്പോള്‍ അത്ലറ്റിക്കോ മാഡ്രിഡിന്റെ കളിക്കാരനാണ് ഗ്രീസ്മാന്‍. രണ്ടു ദിവസം മുമ്പ് അത്ലറ്റിക്കോയുടെ പരിശീലകനായ സിമിയോണിയും ഗ്രീസ്മാന്റെ ക്ലബ്ബുമാറ്റത്തെ സംബന്ധിച്ച്‌ ചില സൂചനകള്‍ നല്‍കിയിരുന്നു. ഗ്രീസ്മാന്‍ ഏതു ക്ലബ്ബിലേക്ക് മാറിയാലും താന്‍ തടസമാകില്ലൊണ് അദ്ദേഹം പറഞ്ഞത്. ‘മികച്ച കളിക്കാര്‍ ഏറ്റവും മികച്ച ക്ലബ്ബുകള്‍ തേടുന്നതില്‍ അസ്വഭാവികതയില്ല. അത്ലറ്റിക്കോയുടെ മികച്ച കളിക്കാരായിരുന്ന ഫല്‍ക്കോയും ഡിഗോ കോസ്റ്റയും സ്വീകരിച്ച വഴിതന്നെ ഗ്രീസ്മാനും സ്വീകരിക്കാം’,അദ്ദേഹം പറയുന്നു.

Leave A Reply

Your email address will not be published.