ഗുജറാത്ത് മുഖ്യമന്ത്രിയായി സ്മൃതി ഇറാനി എത്തുമെന്ന് സൂചന

0

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി സ്മൃതി ഇറാനി എത്തുമെന്ന് സൂചന.ഗുജറാത്ത് തിരഞ്ഞെടുപ്പിലെ ശക്തമായ പോരാട്ടത്തിനൊടുവില്‍ ബിജെപിയില്‍ അഭിപ്രായ വ്യത്യാസം രൂക്ഷം. ഇപ്പോള്‍ ബിജെപി കേന്ദ്രങ്ങളില്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചൂടേറിയ ചര്‍ച്ചകളാണ് നടക്കുന്നത്.

കേന്ദ്ര മന്ത്രി സൃമി ഇറാനിയുടെ പേരാണ് മുഖ്യന്ത്രി സ്ഥാനത്തേക്ക് പരിദഗണിക്കുക എന്നാണ് സൂചന. എന്നാല്‍ നിലവിലെ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ് സംസ്ഥാന നേത‍ൃത്വത്തിന്‍റെ പിന്തുണയുളളത്. കേന്ദ്ര മന്ത്രിയായ മന്‍സൂര്‍ എല്‍ മന്ദവിയും, കര്‍ണ്ണാടക ഗവര്‍ണ്ണര്‍ വൈജുഭായ് വാലയും പരിഗണനയിലുണ്ട്.

രാജ്യസഭ എംപിയും കേന്ദ്രടെക്സ്റ്റൈല്‍സ് വാര്‍ത്താവിതരണവ പ്രക്ഷേപണ വകുപ്പ് മന്ത്രിയുമായ സ്മൃതി ഇറാനിക്കും ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള സാധ്യത ലിസ്റ്റിലുണ്ട്. രാജ്യസഭ എംപിയായിരുന്ന സ്മൃതി ഇറാനി 2014ലെ ലോകസഭ തിരഞ്ഞെടുപ്പില്‍ യുപിയിലെ അമേഠി മണ്ധലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിച്ച്‌ പരാജയപ്പെട്ടിരുന്നു. പിന്നീട് മോദി മന്ത്രി സഭയില്‍ ക്യാബിനറ്റ് മന്ത്രിയാക്കുകയായിരുന്നു.

Leave A Reply

Your email address will not be published.