അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ട്: 1.66 കോടി ഇന്ത്യക്കാര്‍ പ്രവാസികള്‍

0

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്‌ പ്രകാരം 1.66 കോടി ഇന്ത്യക്കാര്‍ പ്രവാസികള്‍ എന്ന് കണക്ക്. തൊഴില്‍പരമായും അല്ലാതെയും വിദേശത്തേക്ക് കുടിയേറിപാര്‍ത്തവരുടെ എണ്ണത്തില്‍ ഇന്ത്യക്ക് ലോകത്തില്‍ ഒന്നാം സ്ഥാനം. ഇതില്‍ പകുതിയിലധികം പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് ഉള്ളത്.2017-ലെ അന്താരാഷ്ട്ര കുടിയേറ്റ റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ടത്.തൊഴില്‍തേടി കുടിയേറിയവരും അഭയാര്‍ത്ഥികളുമടക്കം ഉള്‍പ്പെട്ടതാണ് ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ പട്ടിക.
ഇന്ത്യക്കാര്‍ ഏറ്റവും കൂടുതലുള്ളത് യു.എ.ഇലാണ്. 33.1 ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് യുഎഇയിലുള്ളത്.

Leave A Reply

Your email address will not be published.