“ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ തയാര്‍’-ധനമന്ത്രി

0

ന്യൂഡല്‍ഹി: ഇന്ധനവില ജി.എസ്.ടിക്ക് കീഴില്‍ കൊണ്ടുവരാന്‍ തയാറെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച്‌ ഇക്കാര്യത്തില്‍ സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്നും അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു.

രാജ്യസഭയില്‍ ചോദ്യോത്തരവേളയിലാണ് ജെയ്റ്റ്ലി ഇക്കാര്യം പറഞ്ഞത്. തെലുഗുദേശം പാര്‍ട്ടി എം.പി എ.പി ദേവേന്ദ്ര ഗൗഡിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനമെടുത്താല്‍ നടപ്പാക്കും. പല സംസ്ഥാനങ്ങള്‍ ഇന്ധനവിലയുടെ നികുതി വ്യത്യസ്ത രീതിയിലാണ് ഈടാക്കുന്നതെന്നും ഇത് ഏകീകരിക്കണമെന്ന് പെട്രോളിയം മന്ത്രാലയം തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു.

പെട്രോളിയം ഉത്പന്നങ്ങളും മറ്റു ചില സാധനങ്ങളും ജി.എസ്.ടിയുടെ കീഴില്‍ കൊണ്ടുവരുന്നത് ജി.എസ്.ടി കൗണ്‍സില്‍ പരിഗണിക്കുമെന്ന് കഴിഞ്ഞയാഴ്ച സുശീല്‍ മോദി സൂചിപ്പിച്ചിരുന്നു. ചരക്കു സേവന നികുതി കേന്ദ്രസര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നതു മുതല്‍ പെട്രോളിയും ഉത്പന്നങ്ങളും ജി.എസ്.ടി കീഴിലാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.

Leave A Reply

Your email address will not be published.