‘ലോകത്ത് പീഡനമനുഭവിക്കുന്ന ഹിന്ദുക്കളെ ഇന്ത്യയിലേയ്ക്ക് വരൂ’-മോഹന്‍ ഭഗവത്

0

അഗര്‍ത്തല: ലോകത്തെങ്ങും പീഡനമനുഭവിക്കുന്ന ഹിന്ദുക്കളെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ട് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത്. പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കള്‍ ഇന്ത്യയിലേയ്ക്ക് വന്ന് അഭയം തേടണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കള്‍ സത്യത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ ലോകം ശക്തിയെ ബഹുമാനിക്കുന്നു. ഒരു സംഘമാകുമ്പോഴാണ് ശക്തിയുണ്ടാകുന്നത്. – ഭഗവത് പറഞ്ഞു. സ്വാമി വിവേകാനന്ദ മൈതാനിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഭഗവത്.നാല് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഭഗവത് ത്രിപുരയിലെത്തിയത്. ത്രിപുര ഹിന്ദു മലയാമ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave A Reply

Your email address will not be published.