ഇന്ത്യ,യുഎസ് രാജ്യങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നാസര്‍ ഖാന്‍ ജാന്‍ജുവ

0

ഇസ്ലാമാബാദ്: ഇന്ത്യക്കും അമേരിക്കയ്ക്കുമെതിരെ വിമര്‍ശനവുമായി പാക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റിട്ട.ലഫ്. ജനറല്‍ നാസര്‍ ഖാന്‍ ജാന്‍ജുവ. ഇന്ത്യ വിനാശകാരിയായ ആയുധങ്ങള്‍ ശേഖരിക്കുകയാണ്. കൂടുതല്‍ ആയുധങ്ങള്‍ സംഭരിച്ച്‌ അവര്‍ യുദ്ധഭീഷണി മുഴക്കുകായാണെന്നും ജാന്‍ജുവ പറ‍ഞ്ഞു. ദക്ഷിണേഷ്യയില്‍ ആണവയുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഇദ്ദേഹം പറ‍ഞ്ഞു. ദേശീയ സുരക്ഷയെ കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു ജാന്‍ജുവ.അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വളരാന്‍ കാരണം യുഎസ് ആണ്. സ്വന്തം കുറ്റം പാകിസ്താനു മേല്‍ അടിച്ചേല്‍പ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ജാന്‍ജുവ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സുരക്ഷാ പ്രശ്നങ്ങളുമായുളള പോരാട്ടത്തിലാണ് പാകിസ്താന്‍. അഫാഗാനില്‍ സമാധാനം സ്ഥാപിക്കുകയാണ് തങ്ങളുടെ ഏറ്റവും വലിയ ലക്ഷ്യമെന്നും ജാന്‍ജുവ പറഞ്ഞു.

Leave A Reply

Your email address will not be published.