നിസാന്‍ നോട്ട് ഇ-പവര്‍ ഹാച്ച്‌ബാക്ക് ഇന്ത്യയിലേക്ക്

0

പുതിയ ഹാച്ച്‌ബാക്ക് നിരയിലേക്ക് നിസാന്റെ നോട്ട് ഇ-പവര്‍ എത്തുന്നു.രാജ്യാന്തര വിപണികളില്‍ വന്‍പ്രചാരം നേടുന്ന നോട്ട് ഇ-പവര്‍ ഇന്ത്യയിലും തരംഗം ഒരുക്കുമെന്ന പ്രതീക്ഷയിലാണ് നിസാന്‍.1.2 ലിറ്റര്‍ ത്രീസിലിണ്ടര്‍ പെട്രോള്‍ എഞ്ചിനൊപ്പമാണ് നോട്ട് ഇ-പവര്‍ ഒരുങ്ങുന്നത്.എന്നാല്‍ എഞ്ചിന്‍ കരുത്ത് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നതിന് വേണ്ടിയാണ് ഉപയോഗിക്കുക.108 bhp കരുത്തേകുന്ന ഇലക്‌ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുകയാണ് ബാറ്ററികളുടെ ദൗത്യം.മറ്റ് ഇലക്‌ട്രിക് കാറുകളെ പോലെ പ്രത്യേക ചാര്‍ജ്ജിംഗ് സോക്കറ്റുകള്‍ നിസാന്‍ നോട്ട് ഇ-പവറിന് ആവശ്യമില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം.ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് ഏറ്റവും അനുകൂലമായ ഇലക്‌ട്രിക് സാങ്കേതികതയിലാണ് നിസാന്‍ നോട്ട് ഇ-പവറിനെ അവതരിപ്പിക്കുന്നത്.37 കിലോമീറ്റര്‍ ഡ്രൈവിംഗ് പരിധി കാഴ്ചവെക്കാന്‍ ഒരു ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ച്‌ ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററിക്ക് സാധിക്കുമെന്നാണ് നിസാന്‍ വാദം.അതേസമയം, റേഞ്ച് എക്സ്റ്റന്‍ഡര്‍ ഗണത്തില്‍ ഉള്‍പ്പെടുന്ന കാറുകളെ ഹൈബ്രിഡ് വാഹനങ്ങളായാണ് അധികൃതര്‍ കണക്കാക്കുന്നത്.ഇത് നോട്ട് ഇ-പവറിന് വില വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.

Leave A Reply

Your email address will not be published.