പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം ഇന്ന്

0

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനം ഇന്ന്.ഇന്ന്‍ തിരുവനന്തപുരത്ത് എത്തുന്ന മോദി ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്യും.ലക്ഷദ്വീപ് സന്ദര്‍ശനത്തിനുശേഷം ഉച്ചയ്ക്ക് 12.05ന് അഗത്തി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന പ്രധാനമന്ത്രി ഉച്ചകഴിഞ്ഞു 1.50 ന് തിരുവനന്തപുരത്തെത്തും.അതിനുശേഷം ഹെലികോപ്റ്ററില്‍ കന്യാകുമാരിയിലേക്കുപോകും. 4.15 നു തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന പ്രധാനമന്ത്രി 4.20നു റോഡുമാര്‍ഗം പൂന്തുറയിലേക്കു തിരിക്കും.ഓഖി ദുരിതബാധിതരെ കണ്ടു മടങ്ങുന്ന പ്രധാന മന്ത്രി ഓഖി ദുരന്തത്തിന്‍റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന യോഗത്തില്‍ സംബന്ധിക്കും.തുടര്‍ന്ന്‍ വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും.

Leave A Reply

Your email address will not be published.