ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് :അവസാന ഘട്ട പരസ്യ പ്രചാരണം ഇന്ന്

0

ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആര്‍.കെ നഗറിലെ അവസാന ഘട്ട പരസ്യപ്രചാരണം ഇന്ന് .ഡിസംബര്‍ 21ന് വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. 4ന് ഫലപ്രഖ്യാപനവും നടക്കും.ശക്തമായ പരസ്യ പ്രചാരണം അവസാനിയ്ക്കുമ്ബോള്‍ മുന്നണികളെല്ലാം പ്രതീക്ഷയിലാണ്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ശേഷം യോഗമോ മാര്‍ച്ചോ റാലിയോ സംഘടിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണി വരെ നിരോധനം നിലനില്‍ക്കും.
അണ്ണാ ഡിഎംകെയുടെ ഇ.മധുസൂദനന്‍, ഡിഎംകെയുടെ മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാര്‍ഥി ടി.ടി.വി.ദിനകരന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്.

Leave A Reply

Your email address will not be published.