ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം : മട്ടന്നൂരില്‍ ബിജെപി ഹര്‍ത്താല്‍

0

കണ്ണൂര്‍;ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. മട്ടന്നൂരില്‍ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.ജില്ലയില്‍ ഇന്നലെ രാത്രിയുണ്ടായ വിവിധ ആക്രമസംഭവങ്ങളില്‍ ആറ് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു കോണ്‍ഗ്രസ് നേതാവിനും പരിക്കേറ്റു. കതിരൂരിലും മാലൂരിലുമുണ്ടായ രണ്ട് അക്രമസംഭവങ്ങളിലായാണ് ആറ് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. പയ്യന്നൂര്‍ കാങ്കോലിലുണ്ടായ മറ്റൊരു സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.നാരായണനും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇന്നലെ രാത്രി കതിരൂരില്‍ വച്ച്‌ മുഖംമൂടിവച്ച സംഘമാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ പ്രവീണിനെ ആക്രമിച്ചത്.

Leave A Reply

Your email address will not be published.