രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ മുന്നേറ്റം

0

ജയ്പൂര്‍:രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പിലും തങ്ങളുടെ മികവ തെളിയിച്ച് കോണ്‍ഗ്രസ്‌.രാജസ്ഥാനില്‍ കോണ്‍ഗ്രസിന് തകര്‍പ്പന്‍ മുന്നേറ്റമാണ് കാഴ്ചവെച്ചത്.സംസ്ഥാനം ഭരിക്കുന്ന ബിജെപിക്ക് തിരിച്ചടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാന്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ബിജെപി പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം നടന്ന ഉപതിരഞ്ഞെടുപ്പില്‍ നാല് ജില്ലാ പഞ്ചായത്ത് സീറ്റ് തിരിച്ചുപിടിച്ചു. കൂടാതെ 27 പഞ്ചായത്ത് സീറ്റുകളില്‍ 16 എണ്ണവും ആറ് നഗരസഭാ സീറ്റുകളും കോണ്‍ഗ്രസ് നേടി കോണ്‍ഗ്രസ് നേടി. ബിജെപി ആറ് നഗരസഭ സീറ്റിലും പത്ത് പഞ്ചായത്ത് സീറ്റിലും വിജയിച്ചു. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും ജയിച്ചു. 26 വാര്‍ഡുകളിലേക്കാണ് കഴിഞ്ഞ ഡിസംബര്‍ 17ന് ഉപതിരഞ്ഞെടുപ്പ് നടന്നത്.വരാനിരിക്കുന്ന അല്‍വര്‍, അജ്മേര്‍ ലോകസഭ മണ്ഡലങ്ങളിലേക്കും മണ്ഡല്‍ഗഢ് നിയമസഭ മണ്ഡലത്തിലേക്കും നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്ന ആത്മ വിശ്വാസത്തിലാണ് കോണ്‍ഗ്രസ്.

Leave A Reply

Your email address will not be published.