ഫഹദിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 21ന്

0

ആലപ്പുഴ: പ്രശസ്ത നടന്‍ ഫഹദ് ഫാസിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി വിധി 21ന്.പുതുച്ചേരി വാഹന റജിസ്ട്രേഷന്‍ തട്ടിപ്പു കേസില്‍ നടന്‍ ഫഹദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ആലപ്പുഴ ജില്ല സെഷന്‍സ് കോടതി വ്യാഴാഴ്ച്ച വിധി പറയുന്നത്. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഫഹദിന്റെ ആഡംബര കാര്‍ പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് കേസ്.

ചൊവ്വാഴ്ച ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഫഹദിന് ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കിയ പശ്ചാത്തലത്തില്‍ ശനിയാഴ്ചയാണ് മുന്‍കൂര്‍ ജാമ്യം തേടി ഫഹദ് കോടതിയെ സമീപിച്ചത്. എന്നാല്‍ ഫഹദ് പൊലീസിനു മുന്നില്‍ ഹാജരായില്ല.

Leave A Reply

Your email address will not be published.