ബിഹാറില്‍ നക്സല്‍ ആക്രമണം : അഞ്ചുപേരെ തട്ടികൊണ്ടുപോയി
ജമാല്‍പൂര്‍:ബീഹാറില്‍ നക്സല്‍ ആക്രമണം. അഞ്ചുപേരെ നക്സലൈറ്റുകള്‍ തട്ടികൊണ്ടുപോയതായി റിപ്പോര്‍ട്ട്.ബീഹാര്‍ മസുദാന്‍ റെയില്‍വേ സ്റ്റേഷനിലാണ് ആക്രമണം നടന്നത്.റെയില്‍വേ സ്റ്റേഷനിലെ ജീവനക്കാരാണ് തട്ടികൊണ്ടുപോയവര്‍.ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ സംഘം ചേര്‍ന്നെത്തിയ നക്സലുകള്‍ സ്റ്റേഷന് മാസ്റ്ററും ഗയ^ജമാല്‍പൂര്‍ പാസഞ്ചര്‍ ട്രെയിനിെന്റ ലോക്കോ പൈലറ്റുമുള്പ്പെടെയുള്ളവരെ തട്ടികൊണ്ടുപോവുകയായിരുന്നു.
സ്റ്റേഷന് ആക്രമിച്ച് തീയിട്ട ശേഷം സംഘം അസിസ്റ്റന്റ് സ്റ്റേഷന് മാസ്റ്റര്‍ മുകേഷ് കുമാര്‍, പോര്‍ട്ടര്‍ നിരേന്ദ്ര മണ്ഡല്, ലോക്കോ പൈലറ്റ്്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്്്, പാസഞ്ചര്‍ ട്രെയിനിലെ ഗാര്‍ഡ് എന്നിവരെ ഭീഷണിപ്പെടുത്തി തട്ടികൊണ്ടുപോവുകയായിരുന്നു.മസുദാന്‍ റൂട്ടിലൂടെയുള്ള സര്‍വീസുകള്‍ നിര്‍ത്തിയില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി ലോക്കോ പൈലറ്റ് ഡിവിഷണല്‍ റെയില്‍ മാനേജറെ വിളിച്ചറിയിക്കുയും തുടര്‍ന്ന് ഗയ – ഹൗറ റൂട്ടിലെ ഗതാഗതം നിര്‍ത്തിവെക്കുകയും ചെയ്തു.നക്സല്‍ ബാധിത പ്രദേശങ്ങളില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ലഖിസരായ് പൊലീസ് സൂപ്രണ്ട് അരവിന്ദ് പാണ്ഡെയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമാണ് പ്രദേശത്ത് തെരച്ചില്‍ നടത്തുന്നത്.