പ്രതിപക്ഷം ബഹളം വച്ചു : പാര്‍ലമെന്‍റ് ഇന്നത്തേക്ക് പിരിഞ്ഞു

0

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്‍റ ഇന്നത്തേക്ക് പിരിഞ്ഞു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സി​ങ്ങി​നെ​തി​രെ വ്യാ​ജ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മാ​പ്പു പ​റ​യ​ണ​മെ​ന്ന് ആ​വ​ശ്യ​​പ്പെ​ട്ട്​ കോ​ണ്‍​ഗ്ര​സിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് ലോക്സഭയിലും രാജ്യസഭയിലും പ്രതിഷേധിച്ചത്.

ബഹളത്തെ തുടര്‍ന്ന് ഉപാധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു രാജ്യസഭാ ഇന്നത്തേക്ക് പിരിയുന്നതായി അറിയിച്ചു. രാവിലെ സഭാ നടപടികള്‍ തുടങ്ങിയത് മുതല്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച്‌ എഴുന്നേറ്റു നിന്നു. തുടര്‍ന്ന് ആദ്യം 12 മണിവരെയും പിന്നീട് രണ്ടു മണിവരെയും സഭാ നടപടികള്‍ നിര്‍ത്തിവെച്ചു.

മാ​പ്പു പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​​ം സഭയില്‍ ഉന്നയിക്കരുതെന്ന് വെങ്കയ്യ നായിഡു അംഗങ്ങളെ അറിയിച്ചു. വിവാദ പരാമര്‍ശം സഭക്കുള്ളിലല്ല നടന്നത്. അതിനാല്‍ സഭയില്‍ മാ​പ്പു പ​റ​യേണ്ടതില്ലെന്നും നായിഡു വ്യക്തമാക്കി.

ഗു​ജ​റാ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പ്​ വേ​ള​യി​ല്‍ മ​ന്‍​മോ​ഹ​ന്‍ സി​ങ്ങി​​​െന്‍റ അ​ന്ത​സ്സ്​ ഇ​ടി​ക്കു​ക​യും രാ​ജ്യ​ത്തോ​ടു​ള്ള വി​ധേ​യ​ത്വം ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്​​ത നരേന്ദ്ര മോദി സ​ഭ​യി​ല്‍ കാ​ര്യം വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നാണ്​ പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടത്.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിനു ശേഷം രാജസ്ഥാനിലും കോണ്‍ഗ്രസിന് മുന്നേറ്റം. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് നേട്ടം കൊയ്തത്.

Leave A Reply

Your email address will not be published.