സോളാര്‍ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്

0

തിരുവനന്തപുരം: സോളാര്‍ കേസ് പുതിയ വഴിത്തിരിവിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്‌.തുടരന്വേഷണം ശക്തമാക്കാന്‍ ശുപാര്‍ശ.സര്‍ക്കാരിനെതിരെ ഉമ്മന്‍ ചാണ്ടി നിയമനടപടി ആരംഭിച്ചതോടെ കേസിന്‍റെ ഗതി മാറിയത്.പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ സോളാര്‍ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശ പ്രകാരം അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും മന്ദഗതിയിലായിരുന്നു.ഉമ്മന്‍ ചാണ്ടി ഏതുവിധേനയും കേസില്‍ നിന്നും സോളാര്‍ ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ പഴുതു നേടുകയാണെന്ന് ബോധ്യമായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ അന്വേഷണ സംഘത്തിന് കൂടുതല്‍ നിര്‍ദ്ദേശം നല്‍കിയതായാണ് സൂചന. അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.സോളാര്‍ റിപ്പോര്‍ട്ടില്‍ സരിതയുടെ കത്തിലെ വിശദാംശങ്ങള്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ട് റദ്ദാക്കണമെന്നുമാണ് മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടി ഹൈക്കോടതിയില്‍ അഭ്യര്‍ത്ഥിച്ചത്. കത്തിലെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് രണ്ടുമാസത്തേക്ക് സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും അന്വേഷണം റിപ്പോര്‍ട്ട് സ്റ്റേ ചെയ്യാനോ അന്വേഷണം തടസപ്പെടുത്താനോ കോടതി മുതിര്‍ന്നില്ല.

Leave A Reply

Your email address will not be published.