ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

0

എല്‍ ക്ലാസിക്കോക്ക് 3 ദിവസം മാത്രം ബാക്കി നില്‍ക്കെ റയല്‍ മാഡ്രിഡി ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.അടുത്ത ശനിയാഴ്ച ഇന്ത്യന്‍ സമയം 5.30 മണിക്കാണ് എല്‍ ക്ലാസിക്കോ. ക്ലബ് ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇതുവരെ റയല്‍ മാഡിഡ് ടീമിന്റെ കൂടെ പരിശീലനം നടത്തിയിട്ടില്ല. ഇതാണ് ആരാധകരുടെയും റയല്‍ മാഡ്രിഡിന്റെയും നെഞ്ചിടിപ്പ് കൂട്ടുന്നത്. ഓദ്യോഗികമായി റയല്‍ മാഡ്രിഡിന്റെ ഭാഗത്ത് നിന്ന് റൊണാള്‍ഡോയുടെ അവസ്ഥയെ പറ്റി പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല.
താരം കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റക്കാണ് പരിശീലനത്തില്‍ ഏര്‍പ്പെട്ടത്. ക്ലബ് വേള്‍ഡ് കപ്പ് ഫൈനലിലോ പരിശീലന സമയത്തോ റൊണാള്‍ഡോക്ക് പരിക്ക് പറ്റിയതായി ക്ലബ് ഇതുവരെ സ്ഥിതികരിച്ചിട്ടില്ല. അതെ സമയം ചൊവ്വാഴ്ച പരിശീലനത്തിന് ഇറങ്ങാതിരുന്ന ബെന്‍സേമ ടീമംഗങ്ങളുടെ കൂടെ പരിശീലനത്തിന് എത്തിയത് സിദാന് ആശ്വാസം നല്‍കും. എല്‍ ക്ലാസിക്കോയില്‍ ബെന്‍സേമ റയല്‍ മാഡ്രിഡിന്റെ ആക്രമണം നയിക്കുമെന്നാണ് കരുതപ്പെടുന്നത്.

Leave A Reply

Your email address will not be published.