ഡല്‍ഹിയില്‍ ആശ്രമത്തിന്‍റെ മറവില്‍ ലൈംഗിക പീഡനം

0

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ ആശ്രമത്തിന്‍റെ മറവില്‍ ലൈംഗിക പീഡനം.മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തായിരിക്കുന്നത്.ആശ്രമത്തിന്‍റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും ലൈംഗിക പീഡനത്തിനിരയക്കുകയും,ഒപ്പം മനുഷ്യത്വ ധ്വംസനവുമാണ് ഇവിടെ നടക്കുന്നത്.മൃഗസമാനമായ സാഹചര്യത്തിലാണ് പലരും ഇവിടെ ജീവിക്കുന്നതെന്നും കണ്ടെത്തി. രോഹിണിയില്‍ പ്രവര്‍ത്തിക്കുന്ന ആധ്യാത്മിക വിശ്വവിദ്യാലയത്തിനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് കഴിഞ്ഞ ദിവസമായിരുന്നു ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടത്.ആശ്രമത്തിന്റെ മറവില്‍ ലൈംഗിക പീഡനവും, മനുഷ്യത്വ ധ്വംസനവുമാണ് ഇവിടെ നടക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിക്കു മുമ്പാകെ ബോധിപ്പിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി സിബിഐയോട് അന്വേഷണത്തിന് ഉത്തരവിട്ടു.നൂറ് കണക്കിന് സ്ത്രീകളും കുട്ടികളും ഇവിടെ ക്രൂരതയ്ക്ക് ഇരകളാകുന്നുണ്ട്.ചെറിയ കൂടുകളിലാണ് ഇവരില്‍ പലരെയും താമസിപ്പിച്ചിരുന്നത്. 25 വര്‍ഷത്തോളമായി ഇങ്ങനെ ക്രൂരതയ്ക്കിരയായവരും ഈ കൂട്ടത്തിലുണ്ട്.പെട്ടെന്ന് രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഉരുക്ക് വാതിലുകലാണ് ഓരോ മുറിയ്ക്കുമുള്ളത്.

പ്രാഥമികാന്വേഷണത്തില്‍ ആശ്രമത്തിലെ പല അന്തേവാസികള്‍ക്കു നേരെയും മയക്കുമരുന്ന് പ്രയോഗം നടന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇതിനു തെളിവായി നൂറുകണക്കിന് സിറിഞ്ചുകളും മരുന്നുകളും നിറച്ച ചാക്കുകള്‍ ആശ്രമത്തിന്റെ പരിസരത്ത് നിന്നും കണ്ടെടുത്തു.ആശ്രമത്തില്‍ നിന്ന് ആരും പുറത്ത് പോകാതിരിക്കുന്നതിന് മതില്‍ കെട്ടി മുള്‍വേലിയും സ്ഥാപിച്ചിരുന്നു. ആണ്‍കുട്ടികളെയും ഇവിടെ പീഡിപ്പിച്ചിരുന്നതായി സംശയമുണ്ട്.കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ആശ്രമത്തിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥരെ അവിടുത്തെ അന്തേവാസികള്‍ കൈയേറ്റം ചെയ്യുകയും ഒരു മണിക്കൂര്‍ തടഞ്ഞുവെക്കുകയും ചെയ്തതായി പരിശോധനയ്ക്കു പോയ സംഘം കോടതിയെ അറിയിച്ചു.

Leave A Reply

Your email address will not be published.