‘റോഹിങ്ക്യന്‍ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്കിസ്ഥാന്‍ ബന്ധം സ്ഥാപിക്കുന്നു’- മന്ത്രി ഒബൈദല്‍

0

ധാക്ക : റോഹിങ്ക്യന്‍ തീവ്രവാദ ഗ്രൂപ്പുകളുമായി പാക്കിസ്ഥാന്‍ ബന്ധം സ്ഥാപിക്കുന്നു എന്ന ആരോപണവുമായി ബംഗ്ലാദേശ് ഗതാഗത മന്ത്രി ഒബൈദല്‍ ക്വാഡര്‍.ബംഗ്ലാദേശിലെ വിമോചന യുദ്ധത്തിന്റെ കുറ്റവാളികളെ പിന്തുണയ്ക്കുന്നതിനാണ് പാക്കിസ്ഥാന്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും , നമ്മുടെ രാജ്യത്ത് എന്തെങ്കിലും നല്ല കാര്യം നടത്താന്‍ അവര്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.പാക്കിസ്ഥാനിലെ ഐഎസ്‌ഐ തീവ്രവാദ ഗ്രൂപ്പ് റോഹിങ്ക്യന്‍ ഭീകരവാദികളുമായി നടത്തിയ ഗുഡാലോചനകളെക്കുറിച്ചും , ഇടപാടുകളെക്കുറിച്ചും വ്യക്തമായ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു.ആഗസ്റ്റ് മുതല്‍ റാഖൈനില്‍ നടന്ന വംശീയഹത്യ ഭയന്ന് ഏകദേശം 625,000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ ബംഗ്ലാദേശില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.സമാധാനവും, സുരക്ഷിതവുമായ ജീവതവുമാണ് നമ്മുടെ ആവശ്യം.അതിനാല്‍ തീവ്രവാദവും, കലാപവും ഒഴിവാക്കണമെന്നും ഒബൈദള്‍ പറഞ്ഞു.

Leave A Reply

Your email address will not be published.