വ്യാജ വാഹന രജിസ്ട്രേഷന്‍ : ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ്

0

പുതുച്ചേരി വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നടന്‍ ഫഹദ് ഫാസിലിനെതിരെ വീണ്ടും കേസ്. വ്യാജരേഖ ചമച്ച്‌ ഫഹദ് രണ്ടാമതും ആഡംബര കാര്‍ വാങ്ങിയതിനാണ് മോട്ടോര്‍ വാഹനവകുപ്പ് താരത്തിനെതിരെ കേസെടുത്തിരിക്കുന്നത്.
പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടും താരം ഹാജരായില്ല. ഈ മാസം 19ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നോട്ടീസില്‍ വ്യക്തമാക്കിയിരുന്നത്. ആദ്യത്തെ കേസ് നിലനില്‍ക്കേയാണ് രണ്ടാമതും കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ആദ്യത്തെ കേസില്‍ മുന്‍കൂര്‍ ജാമ്യംതേടി ഫഹദ് ഫാസില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആലപ്പുഴ സെഷന്‍സ് കോടതി ഇന്ന് വിധിപറയാനിരിക്കുകയാണ്. വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കുമാണ് കേസ്.

Leave A Reply

Your email address will not be published.