മോദിയുടെ പാക്കിസ്ഥാന്‍ പരാമര്‍ശം: സഭയില്‍ പ്രതിഷേധം ശക്തം

0

ന്യൂഡല്‍ഹി:പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ പാക്കിസ്ഥാന്‍ പരാമര്‍ശത്തെ ചൊല്ലി ഇന്നും സഭയില്‍ വന്‍ പ്രതിഷേധം.കഴിഞ്ഞ ദിവസങ്ങളിലും ഇതേ വിഷയത്തെ തുടര്‍ന്ന്‍ സഭാനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയാണ് എന്നെ ഏറെ വിവാദമായിരിക്കുന്നത്.
നരേന്ദ്ര മോദി മാപ്പു പറ‍യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കി. മോദിയുടെ പ്രസ്താവന തെളിയിക്കണമെന്നും അല്ലെങ്കില്‍ മാപ്പ് പറയാന്‍ തയാറാകണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദാണ് ഇക്കാര്യം ആദ്യം പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടത്.

Leave A Reply

Your email address will not be published.