ഫഹദ് ഫാസിലിന് മുന്‍കൂര്‍ ജാമ്യം

0

ആലപ്പുഴ: പോണ്ടിച്ചേരിയില്‍ വ്യാജ വിലാസത്തില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത് സര്‍ക്കാരിന് വരുമാന നഷ്ടമുണ്ടാക്കിയെന്ന കേസില്‍ നടന്‍ ഫഹദ് ഫാസിലിന്
കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ആലപ്പുഴ ജില്ളാ സെഷന്‍സ് കോടതിയാണ് നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. കേസില്‍ ഫഹദ് ഫാസില്‍ ക്രൈംബ്രാഞ്ചിന്റെ ന
ിര്‍ദ്ദേശപ്രകാരം 19 ലക്ഷം രൂപ നികുതി അടച്ചിരുന്നു. വ്യാജ വിലാസത്തില്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍ കേരളത്തില്‍ ഓടിക്കുന്നുവെന്ന് കണ്ടെത്ത
ിയതോടെയാണ് കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ഇതോടെയാണ് മുന്‍കൂര്‍ ജാമ്യം തേടി ഫഹദ് കോടതിയെ സമീപിച്ചത്. അതിനിടെ പുതുച്ചേരിയില്‍ വാഹന
രജിസ്ട്രേഷനുമായി ബന്ധപെ്പട്ട് ഇന്ന് ഫഹദിനെതിരേ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജരേഖ ചമച്ച്‌ ഫഹദ് രണ്ടാമതും വാഹനം വാങ്ങിയതിനാണ് കേസെടുത്ത
ിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave A Reply

Your email address will not be published.