5 റണ്‍സ് വിജയം : വിദര്‍ഭ രഞ്ജി ഫൈനലിലേക്ക് കടന്നു

0

രഞ്ജി ട്രോഫി പരമ്പരയില്‍ 5 റണ്‍സ് വിജയം സ്വന്തമാക്കി വിദര്‍ഭ രഞ്ജി ഫൈനലിലേക്ക് കടന്നു. അഞ്ചാം ദിവസം നേടേണ്ടത് 87 റണ്‍സ് കൈയ്യിലുള്ളത് 3 വിക്കറ്റ്. രഞ്ജിയിലെ ശക്തരായ ടീമാണ് തങ്ങളെങ്കിലും കര്‍ണ്ണാടകയ്ക്ക് കാര്യങ്ങളത്ര എളുപ്പമായിരുന്നില്ല. എന്നാല്‍ വാലറ്റത്തിന്റെ പ്രകടനം ടീമിനെ വിജയത്തിലേക്കും രഞ്ജി ട്രോഫി ഫൈനലിലേക്കും നയിക്കുമെന്ന് കര്‍ണ്ണാടക ക്യാമ്ബില്‍ പ്രതീക്ഷ പരത്തിയെങ്കിലും അഞ്ച് റണ്‍സിന്റെ വിജയം വിദര്‍ഭ പിടിച്ചെടുക്കുകയായിരുന്നു. വിനയ് കുമാര്‍(36), ശ്രേയസ്സ് ഗോപാല്‍(24*), അഭിമന്യു മിഥുന്‍(33) എന്നിവരുടെ പ്രകടനമാണ് കര്‍ണ്ണാടകയ്ക്ക് പ്രതീക്ഷകള്‍ നല്‍കിയത്. രജനീഷ് ഗുര്‍ബാനി തന്റെ 7 വിക്കറ്റ് നേട്ടവുമായി വിദര്‍ഭയ്ക്കായി തിളങ്ങി.

36 റണ്‍സ് നേടിയ വിനയ് കുമാറിനെ പുറത്താക്കി ഗുര്‍ബാനി തന്റെ അഞ്ചാം വിക്കറ്റ് നേടിയപ്പോള്‍ കര്‍ണ്ണാടക 141/8 എന്ന നിലയിലായിരുന്നു. വിജയത്തിലേക്ക് ഇനിയും 47 റണ്‍സ് കൈയ്യിലുള്ളത് 2 വിക്കറ്റ് മാത്രം. എന്നാല്‍ നിര്‍ണ്ണായകമായ കൂട്ടുകെട്ടാണ് അഭിമന്യു മിഥുന്‍ ശ്രേയസ്സ് ഗോപാലിനൊപ്പം നേടിയത്. ലക്ഷ്യത്തിനു 10 റണ്‍സ് അകലെ വരെ എത്തിക്കുവാന്‍ സഖ്യത്തിനായെങ്കിലും അവിടെ നിന്ന് വിദര്‍ഭ മത്സരത്തിലേക്ക് തിരികെ എത്തുകയായിരുന്നു . 48 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് അവസാനിപ്പിച്ച്‌ മിഥുനെ(33) പുറത്താക്കി ഗുര്‍ബാനി വീണ്ടും വിദര്‍ഭയ്ക്ക് പ്രതീക്ഷ നല്‍കി.

Leave A Reply

Your email address will not be published.