ജനം പോളിംഗ് ബൂത്തിലേയ്ക്ക് : ആര്‍കെ നഗര്‍ വോട്ടെടുപ്പ് ഇന്ന്
ചെന്നൈ:വിടിയെഴുതാന് ജനം പോളിംഗ് ബൂത്തിലേയ്ക്ക്.തമിഴ്നാട്ആര്കെ നഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ എട്ട് മുതലാണ് വോട്ടെടുപ്പ്. 256 ബൂത്തുകളാണ് തയ്യാറാക്കിയിട്ടുള്ളത്. വോട്ടിങ് സാമഗ്രികളുടെ വിതരണം ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി.മണ്ഡലത്തില്‍ കര്‍ശന സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മണ്ഡലത്തിലെ സുരക്ഷ സംബന്ധിച്ച് മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക നിര്‍ദേശവും നിലവിലുണ്ട്. 75 ഫ്ളൈയിങ് സ്ക്വാഡുകളും 21 നിരീക്ഷണ സംഘങ്ങളും 20 വീഡിയോ സ്ക്വാഡുകളും മണ്ഡലത്തിലുണ്ട്. വിവിധ ഭാഗങ്ങളിലായി 960 സിസിടിവി ക്യാമറകളും സ്ഥാപിച്ചു. 45 ചെക് പോസ്റ്റുകള്‍ സ്ഥാപിച്ച് കര്‍ശന പരിശോധനകള്‍ക്കു ശേഷമാണ് വാഹനങ്ങള്‍
മണ്ഡലത്തിലേക്ക് പ്രവേശിപ്പിക്കുന്നത്. വോട്ടെണ്ണുന്ന ഡിസംബര്‍ 24 വരെ സുരക്ഷ തുടരണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക.