യുഎന്‍ സംഘത്തിന് മ്യാന്‍മാറില്‍ വിലക്ക്

0

നായ്പോഡോ: റോഹിങ്ക്യന്‍ ജനങ്ങള്‍ക്കെതിരെയുള്ള വംശീയ അതിക്രമങ്ങള്‍ അന്വേഷിക്കുന്ന യുഎന്‍ മനുഷ്യാവകാശ സംഘടനയെയാണ് രാജ്യത്തില്‍ പ്രവേശിപ്പിക്കുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്. യുഎന്നിന്റെ മനുഷ്യാവകാശ പ്രവര്‍ത്തക യാംഗി ലീയ മ്യാന്‍മാര്‍ സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു. അതിനിടയിലാണ് വിലക്കുമായി മ്യാന്‍മാര്‍ രംഗത്തെത്തിയിരിക്കുന്നത്.യാംഗി ലീയുടെ മുന്‍കാലം പരിശോധിച്ചാല്‍ പക്ഷാപാതമായി അവര്‍ പ്രവര്‍ത്തിക്കാന്‍ ഇടയില്ല. ഇതിനെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന് മ്യാന്‍മാര്‍ പറഞ്ഞു. ജൂലൈയില്‍ മ്യാന്‍മാറിലെ റരാഖിന്‍ സന്ദര്‍ശിച്ചിരുന്ന ലീ ഇവിടത്തെ അവസ്ഥ ഭീകരം എന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഇത് സര്‍ക്കാരിനെ ചെടിപ്പിച്ചിരുന്നു. ഇതാകും വിലക്കിനുള്ള മറ്റൊരു കാരണമെന്ന് കരുതുന്നു.

Leave A Reply

Your email address will not be published.