ബാലനീതി നിയമത്തില്‍ കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍

0

കോഴിക്കോട്: ബാലനീതി നിയമത്തില്‍ കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രസര്‍ക്കാര്‍.ബാലനീതി നിയമം (ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്) നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് വഴിയാധാരമാകുക അരലക്ഷത്തോളം കുട്ടികള്‍. ബാലനീതി നിയമത്തിലെ കര്‍ശന വ്യവസ്ഥകള്‍ താങ്ങാനാകാതെ ഇതിനകം 191 ബാലഭവനങ്ങള്‍ പൂട്ടി. ആയിരത്തോളം സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി അധികൃതരെ അറിയിച്ചു.സുപ്രീംകോടതി നിര്‍ദേശപ്രകാരം ഡിസംബര്‍ 31-നകം ഈ സ്ഥാപനങ്ങളെല്ലാം ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യുകയും ജനുവരി 15-നകം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കുകയും വേണം. മോശം ജീവിതസാഹചര്യങ്ങളാല്‍ പഠനാവശ്യങ്ങള്‍ക്കായി ബാലഭവനങ്ങളെ ആശ്രയിക്കുന്ന കുട്ടികളെയാണ് പ്രതിസന്ധി കൂടുതല്‍ ബാധിക്കുക. അവര്‍ക്ക് പഴയ ജീവിതത്തിലേക്ക് മടങ്ങേണ്ടിവരും.

Leave A Reply

Your email address will not be published.