എഡ്യൂക്കേഷന്‍ ലോണ്‍ റീപേയ്മെന്റ് സ്കീം എസ്.ബി.ഐ. വഴിയും
തിരുവന്തപുരം: വിദ്യാഭ്യാസ വായ്പാ തിരിച്ചടവിന് പിന്തുണയേകുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയായ എഡ്യൂക്കേഷന്‍ ലോണ്‍ റീപേയ്മെന്റ് സപ്പോര്‍ട്ട് സ്കീം (ഇ.എല്‍.ആര്.എസ്.എസ്.) ഭാരതീയ സ്റ്റേറ്റ് ബാങ്ക് വഴി നടപ്പാകും. ഇതുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ എല്ലാ ശാഖകളിലും പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി.
ഇതുവരെയും അപേക്ഷിക്കാത്ത യോഗ്യരായ വിദ്യാര്‍ഥികള്‍ക്ക് ഈ അവസരം ഉപയോഗിച്ച് അപേക്ഷിക്കാം .ഇതുവരെ 18,177 അപേക്ഷകള്‍ എസ്.ബി.ഐക്ക് ലഭിച്ചിട്ടുണ്ട്. ഈ മാസം 31 വരെ ലഭിക്കുന്ന എല്ലാ അപേക്ഷകളും പദ്ധതിക്കനുസരിച്ച് പ്രോസസ് ചെയ്യപ്പെടും. അതിനുശേഷം പദ്ധതി വിജയകരമായി നടപ്പാക്കാന്‍ എല്ലാ പിന്തുണയും ബാങ്ക് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്കും വ്യക്തതയ്ക്കും എസ്.ബി.ഐ. ശാഖകളുമായി ബന്ധപ്പെടാവുന്നതാണ്.