എവര്‍ട്ടന്‍- ചെല്‍സി പോരാട്ടം ഇന്ന്

0

ബിഗ് സാമിന് കീഴില്‍ മികച്ച ഫോം തുടരുന്ന എവര്‍ട്ടനെ ഇന്ന് അന്റോണിയോ കൊണ്ടേയുടെ ചെല്‍സി നേരിടും. ചെല്‍സി മികച്ച ഫോമില്‍ ആണെങ്കിലും ഗൂഡിസന്‍ പാര്‍ക്കില്‍ ജയം നേടാന്‍ ചെല്‍സിക്ക് മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടി വരും എന്ന് ഉറപ്പാണ്. അവസാന.6 മത്സരങ്ങളില്‍ ഒന്ന് പോലും തോല്‍ക്കാത്ത എവര്‍ട്ടന്‍ സീസണ് തുടക്കത്തില്‍ ചെല്‍സി രണ്ടു പ്രാവശ്യം പരാജയപ്പെടുത്തിയ എവര്‍ട്ടനല്ല. ലീഗിലും ഇ എഫ് എല്‍ കപ്പിലും നേരത്തെ ചെല്‍സി എവര്‍ട്ടനെ തോല്‍പിച്ചിരുന്നു. ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 6 നാണ് മത്സരം കിക്കോഫ്.ഗൂഡിസന്‍ പാര്‍ക്കില്‍ ചെല്‍സിക്ക് ഇന്ന് കടുത്ത പരീക്ഷണം.

Leave A Reply

Your email address will not be published.