ഹൈക്കോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തി നെയ്യാറ്റിന്‍കരയിലെ പാണ്ഡവന്‍ പാറയുടെ സമീപത്ത് അനധികൃത ഖനനം

0

തിരുവനന്തപുരം:തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര താലൂക്കിലെ പെരുങ്കടവിള, ആനാവൂര്‍ വില്ലേജുകളിലായി സ്ഥിതി ചെയ്യുന്ന ചരിത്രം ഉറങ്ങുന്ന പാണ്ഡവന്‍ പാറയുടെയും കൃഷ്ണശിലകളുടെയും 500 മീറ്റര്‍ പരിധിയില്‍ ക്വാറി പ്രവര്‍ത്തിക്കുന്നത് ഹൈക്കോടതി വിലക്കി കൊണ്ടുള്ള ഉത്തരവ് നിലനിൽക്കെ പ്രാദേശിക നേതാക്കളുടെ പരസ്യ അനുവാദത്തോടെ പാണ്ഡവൻ പാറയുടെ സമീപത്ത് വരെ ക്വാറി മാഫിയ ഖനനം നടത്തുന്നതായി പ്രാദേശികവാസികളുടെ പരാതി.

ഈ അനധികൃത ഖനനം മൂലം സംരക്ഷിക്കപ്പെടേണ്ടതും നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്ര ലീപികളും, പ്രാചീന ചിഹ്നങ്ങളും, പാണ്ഡവൻ പാറയും നശിക്കുമെന്നും പ്രാദേശിക വാസികൾ.കോടികണക്കിന് രൂപ വിലവരുന്ന കൃഷ്ണ ശിലയാണ് ഖനന മാഫിയയുടെ ലക്ഷ്യം എന്നും പ്രദേശവാസികൾ പറയുന്നു.

ഹൈക്കോടതിയുടെ ഉത്തരവ് പോലും കാറ്റിൽ പറത്തി പാണ്ഡവൻ പാറയുടെ സമീപത്ത് വരെ ഖനനം നടത്തുന്ന ക്വറി മാഫിയക്കെതിരെ ഒന്നു ചെയ്യാനാവാതെ ഭയപ്പാടോടെ കഴിയുകയാണ് പ്രദേശവാസികൾ പോലീസ് വകുപ്പിന്റെയും,പുരാവസ്തു വകുപ്പിന്റെയും ഉദ്യോഗസ്ഥർ ദിവസവും ഇവിടെ നിരീക്ഷണത്തിന് ഉണ്ടെന്നു അവരുടെ രേഖകളിൽ ഉണ്ടെങ്കിലും വാച്ചിങ് ഷെഡ് അല്ലാതെ ആരും വരാറില്ല എന്നും സമീപവാസികൾ പറഞ്ഞു.

പാണ്ഡവൻ പാറയുടെ 500മീറ്റർ പരിധിയിൽ ഖനനം നടക്കുന്നില്ലെന്ന് ജില്ലാ കളക്ടര്‍, നെയ്യാറ്റിന്‍കര തഹസില്‍ദാര്‍, നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. എന്നിവര്‍ ഉറപ്പുവരുത്തണം എന്ന ഹൈക്കോടതി ഉത്തരവ് പോലും കാറ്റിൽ പറത്തി നിർബാധം പറപൊട്ടിക്കുന്നതിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശ വാസികൾ ഇബിഎം ന്യൂസിനോട് പറഞ്ഞു.

ഷിബു ബാബു

Leave A Reply

Your email address will not be published.