ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്‍

0

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി കുമ്മനം രാജശേഖന്‍ രംഗത്ത്. സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.
തന്‍റെ ചുമതല നിര്‍വഹിക്കാനുള്ള തന്‍റേടം ഗവര്‍ണര്‍ കാട്ടണം. ഇൗ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്‍കി.ഗവര്‍ണറെ വീണ്ടും കാണും. എന്നിട്ടും നീതി ലഭിച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.സമാധാനചര്‍ച്ചയിലെ ധാരണകള്‍ തെറ്റിച്ച്‌ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും കുമ്മനം രാജശേഖരന്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.