കനത്ത മഴ: ഫിലിപ്പീന്‍സില്‍ 30 മരണം

0

മറ്റ്നോഗ്: ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തെക്കന്‍ ഫിലിപ്പീന്‍സില്‍ 30 പേര്‍ മരിച്ചു. മഴയെ തുടര്‍ന്നു നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും പ്രദേശത്ത് മണിക്കൂറില്‍ 80 മുതല്‍ 95 കിലോമീറ്റര്‍ വേഗത്തിലാണു കാറ്റു വീശുന്നതെന്നും അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും കിഴക്കന്‍ ഫിലിപ്പീന്‍സില്‍ 41 പേര്‍ മരിച്ചിരുന്നു. മഴയെ തുടര്‍ന്നു 39 നഗരങ്ങളില്‍ പാലങ്ങളും റോഡുകളും തകരാറിലായിരുന്നു.

Leave A Reply

Your email address will not be published.