ആര്‍.കെ നഗര്‍ തെരഞ്ഞടുപ്പ്; വോട്ടെണ്ണല്‍ നാളെ

0

ചെന്നൈ: ആർകെ നഗർ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നാളെ .രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണൽ. ഡിഎംകെ, എഡിഎംകെ മുന്നണി സ്ഥാനാര്‍ഥിക്കൊപ്പം ടി.ടി. വി ദിനകരനും ജനവിധി തേടിയിരുന്നു. 59 സ്ഥാനാര്‍ഥികളാണ് ആകെ മണ്ഡലത്തില്‍ മത്സരിച്ചത്. കനത്ത പോളിങ്ങാണ് ആർകെ നഗറിൽ ഇത്തവണ രേഖപ്പെടുത്തിയത്. 77.68 ശതമാനം. 79 ശതമാനം സ്ത്രീകളും ഇത്തവണ വോട്ടു ചെയ്തു.2,28,234 വോട്ടർമാരിൽ 1,76,692 പേർ വോട്ട് രേഖപ്പെടുത്തി. 2016 ഉപതിരഞ്ഞെടുപ്പിനെക്കാൾ രണ്ട് ശതമാനം കൂടുതലാണ് പോളിങ്ങ്. അണ്ണാ ഡി എം കെ സ്ഥാനാർത്ഥി ഇ.മധുസൂദനൻ, ഡിഎംകെ സ്ഥാനാർത്ഥി മരുതു ഗണേഷ്, സ്വതന്ത്ര സ്ഥാനാർത്ഥി ടി ടി വി ദിനകരൻ എന്നിവർ തമ്മിലാണ് പ്രധാന മത്സരം.

Leave A Reply

Your email address will not be published.