ആണവ-മിസൈല്‍ പരീക്ഷണം : ഉത്തരകൊറിയയ്ക്കെതിരെ യുഎന്നില്‍ പ്രമേയം പാസാക്കി

0

ലണ്ടന്‍: ആണവ-മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന്‍ ഉത്തരകൊറിയയ്ക്കെതിരെ യുഎന്നില്‍ പ്രമേയം പാസാക്കിഉത്തരകൊറിയയ്ക്കെതിരെ ഉപരോധം കര്‍ശനമാക്കി യുഎന്‍. അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാഷ്ട്രങ്ങളുടെ എതിര്‍പ്പിനെ മറികടന്ന് ആണവ-മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന ഉത്തരകൊറിയയ്ക്കെതിരെ യുഎന്‍ ഉപരോധം കര്‍ശനമാക്കുന്നു.ഉത്തരകൊറിയയ്ക്കെതിരെ അമേരിക്ക കൊണ്ടുവന്ന സമാധാന പ്രമേയം യുഎന്നില്‍ പാസാക്കി. ആണവ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ട വ്യക്തികളെയും, കമ്ബനികളേയും കരിമ്ബട്ടികയില്‍പ്പെടുത്തണമെന്ന് പ്രമേയത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. കൊറിയയിലേയ്ക്കുള്ള എണ്ണ കയറ്റുമതിയില്‍ വരെ കൈകടത്തുന്ന പ്രമേയം ചൈനയുടെയും, റഷ്യയുടെയും പിന്തുണയോടെയാണ് പാസായത്.

Leave A Reply

Your email address will not be published.