ഓഖി ദുരന്തബാധിതരെ സന്ദര്‍ശിച്ച്‌ മഞ്ജു വാര്യര്‍

0

തിരുവനന്തപുരം: ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശിച്ചു. ദുരന്ത ബാധിത പ്രദേശങ്ങളിലെ മരണപ്പെട്ട ഓരോ ആളുടെ വീടുകളിലും കയറി ഇറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. അതേസമയം ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന ഉറപ്പും താരം നാട്ടുകാര്‍ക്ക് നല്‍കി.മലയാള സിനിമയില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഓഖി ദുരന്ത ബാധിത മേഖല സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയിരുന്നു.

Leave A Reply

Your email address will not be published.