പ്രണയാഭ്യര്‍ഥന നിരസിച്ചു : പതിനഞ്ചുകാരിക്കുനേരെ വെടിയുതിര്‍ത്ത് പതിനാറുകാരന്
നാടിനെ നടുക്കി ഒരു കൊലപാതക ശ്രമം . പ്രണയാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് പതിനാറുകാരന് പെണ്‍കുട്ടിയെ വെടിവെച്ചു. സംഭവം നടന്നത് എന്‍സിആറിലെ റോഡ്വെയ്സ് കോളനിക്കു സമീപമാണു. തനിച്ചു സ്കൂളിലേക്കു പോകുകയായിരുന്ന പതിനഞ്ചുകാരിക്കുനേരെയാണ് ആക്രമണമുണ്ടായത്.ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം ആണ്‍കുട്ടി ബൈക്കില്‍ രക്ഷപ്പെട്ടു. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ആണ്‍കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നു പൊലീസ് അറിയിച്ചു.