ഹിമാചലില്‍ സത്യപ്രതിജ്ഞ ഇന്ന്

0

ഷിംല: ഹിമാചല്‍ പ്രദേശില്‍ പുതിയ മന്ത്രി സഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.ജയറാം താക്കൂര്‍ ഇന്ന്​ സത്യപ്രതിജ്​ഞ ചെയ്യും.പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, ബി.ജെ.പി ഭരിക്കുന്ന മറ്റ്​ സംസ്​ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കും.68 അംഗ നിയമസഭയില്‍ 44 അംഗങ്ങളുമായാണ് ഹിമാചല്‍ പ്രദേശില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. മാണ്ടി നിയമസഭാ മണ്ഡലത്തില്‍ നിന്നും അഞ്ചാം തവണയും വിജയിച്ച ജയറാം താക്കൂര്‍ ആദ്യമായാണ് മുഖ്യമന്ത്രി പദത്തിലെത്തുന്നത്. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതോടെയാണ് താക്കൂറിന് നറുക്ക് വീണത്.

Leave A Reply

Your email address will not be published.