ഐ ലീഗ് ; ഗോകുലം കേരള എഫ്.സി-ഈസ്റ്റ് ബംഗാള്‍ പോരാട്ടം ഇന്ന്
കൊല്‍ക്കത്ത: ഗോകുലം കേരള എഫ്.സി ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിടും.
ഇന്ത്യന്‍ ആരോസിനെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതിനുശേഷമാണ് ഗോകുലം ഈസ്റ്റ് ബംഗാളിനെ നേരിടാനിറങ്ങുന്നത്.എന്നാല്‍ തുടര്‍ച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് സ്വന്തം ഗ്രൗണ്ടില്‍ ഈസ്റ്റ് ബംഗാള്‍ ഗോകുലത്തിന് എതിരെ മത്സരിക്കുക.ഈ മത്സരത്തില്‍ ഗോകുലത്തിനെതിരെ ജയിച്ചാല്‍ മിനര്വക്കൊപ്പം ഒന്നാം സ്ഥാനത്തെത്താന്‍ ഈസ്റ്റ് ബംഗാളിന് സാധിക്കും.ഈസ്റ്റ് ബംഗാളിനെ അപേക്ഷിച്ചു ഗോകുലത്തിന് പരിചയസമ്ബത്ത് കുറവാണെങ്കിലും മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.