കുല്‍ഭൂഷണ്‍ ജാധവ് വിഷയം: വഷളായി ഇന്ത്യ പാക് ബന്ധം

0

ഇന്ത്യ പാക് ബന്ധം കുല്‍ഭൂഷണ്‍ ജാധവ് വിഷയത്തില്‍ കൂടുതല്‍ വഷളായി. അതിനൊപ്പം തന്നെ അതിര്‍ത്തിയില്‍ പാകിസ്താന്‍ പ്രകോപനങ്ങള്‍ക്ക് മറുപടിയായി ഇന്ത്യ തിരിച്ചടിച്ചതും ഇന്ത്യ പാക് ബന്ധത്തിന്റെ വിടവ് വീണ്ടും വര്‍ധിപ്പിച്ചു.ചാരനെന്ന് മുദ്രകുത്തിയാണ് ഇന്ത്യന്‍ നാവികസേനയിലെ മുന്‍ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ ജാധവിനെ പാകിസ്താന്‍ പിടികൂടുന്നത്. പാകിസ്താന്‍ കോടതി വധ ശിക്ഷ വിധിച്ചെങ്കിലും രാജ്യാന്തര നീതിന്യായ കോടതി വധശിക്ഷയ്ക്ക് സ്റ്റേ നല്‍കുകയായിരുന്നു.ഇതിനിടെയാണ് കുല്‍ഭൂഷണ്‍ ജാധവിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും അദ്ദേഹത്തെ കാണാന്‍ അനുമതി പാകിസ്താന്‍ നല്‍കുന്നത്. എന്നാല്‍ സന്ദര്‍ശനത്തിന്‌ അനുവദിച്ച രീതി ഇന്ത്യയെ അപമാനിക്കുന്നതായിരുന്നു എന്ന വിമര്‍ശനം ശക്തമാണ്‌. ജാധവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യ ചേതന്‍കുലിന്റെ താലിയും വളകളും പാക് അധികൃതര്‍ അഴിപ്പിച്ചു. നെറ്റിയിലെ പൊട്ട് മായ്ക്കാനും നിര്‍ബന്ധിച്ചു.ഈ കൂടിക്കാഴ്ച്ചയില്‍ നിന്ന ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെപി സിങിനെ അകറ്റാനും പാകിസ്താന്‍ പല തടസ്സങ്ങളും സൃഷ്ടിച്ചിരുന്നു. കൂടിക്കാഴ്ച്ചയ്ക്കായി ഇരുരാജ്യങ്ങളുമുണ്ടാക്കിയ ധാരണ പാകിസ്താന്‍ ലംഘിച്ചെന്ന് ഇന്ത്യ ആരോപിച്ചു.പാകിസ്താന്റെ തുടര്‍ച്ചയായ പ്രകേപനങ്ങള്‍ക്ക് മറുപടിയായായിരുന്നു ഇന്ത്യയുടെ ആക്രമണം.അതിനാല്‍ തന്നെ ഇരുരാജ്യങ്ങള്‍ക്കിമുടയിലെ അതിര്‍ത്തി ശാന്തമല്ല.

Leave A Reply

Your email address will not be published.