ഹിമാചലില്‍ ജയറാം ഠാക്കൂര്‍ മന്ത്രിസഭ അധികാരമേറ്റു

0

ഷിംല: കോണ്‍ഗ്രസ്സില്‍ നിന്ന് രാജ്യത്ത് ഒരു സംസ്ഥാനത്തിന്റെ ഭരണംകൂടി പിടിച്ചെടുത്തതിന്റെ ആനന്ദം അലതല്ലിയ ചടങ്ങില്‍ ഹിമാചലില്‍ ജയ്റാം ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു. സംസ്ഥാനത്തിന്റെ പതിന്നാലാമത്തെ മുഖ്യമന്ത്രിയാണ് ജയ്റാം. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ രാവിലെ പതിനൊന്നു മണിയോടെയായിരുന്നു ആരംഭിച്ചത്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.ജനങ്ങള്‍ക്ക് തങ്ങളിലുള്ള വിശ്വാസം സംരക്ഷിക്കുമെന്നും അവരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ ശ്രമിക്കുമെന്നും അധികാരമേറ്റതിന് പിന്നാലെ നടന്ന പ്രസംഗത്തില്‍ ജയ്റാം ഠാക്കൂര്‍ പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ എന്റെ അച്ഛനെ ഓര്‍ക്കുകയാണ്. അദ്ദേഹം കൂടെയില്ലെന്ന വിഷമം ഉണ്ട്. ചടങ്ങില്‍ പങ്കെടുക്കാന്‍ അമ്മ എത്തിയില്ലെങ്കിലും അവരുടെ അനുഗ്രഹം തനിക്കൊപ്പമുണ്ടെന്നും ഠാക്കൂര്‍ പറഞ്ഞു.ഗവര്‍ണര്‍ ആചാര്യ ദേവ്വ്രതാണ് സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്ന പ്രേം കുമാര്‍ ധുമാല്‍ പരാജയപ്പെട്ടതോടെയാണ് ജയ്റാം ഠാക്കൂര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്.

Leave A Reply

Your email address will not be published.