ദേശീയ മുസ്ലിം ലീഗ് നേതൃത്വം രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി

0

ദില്ലി: മുസ്ലിം ലീഗ് ദേശീയ നേതൃത്വം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച്ച നടത്തി. രാഹുല്‍ ഗാന്ധിയുടെ ദില്ലിയിലെ തുഗ്ലക് റോഡിലെ 12 നമ്ബര്‍ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച.രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനമേറ്റതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയില്‍ നേതാക്കള്‍ ഇരു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ പ്രാധാന്യം ചര്‍ച്ച ചെയ്തതായി മുസ്ലിം ലീഗ് നേതൃത്വം വ്യക്തമാക്കി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞടുക്കപ്പെട്ട രാഹുല്‍ ഗാന്ധിയെ അനുമോദിച്ചു.മുസ്ലിം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ ഖാദര്‍ മൊയ്തീന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എംപിമാരായ പി കെ കുഞ്ഞാലികുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുള്‍ വഹാബ്, കേരള നിയമസഭാ പാര്‍ട്ടി ലീഡര്‍ എംകെ മുനീര്‍, എന്നിവര്‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.