ചുവപ്പ് കാര്‍ഡ് : കാര്‍വഹാളിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്

0

ബാഴ്സലോണക്കെതിരെയുള്ള എല്‍ ക്ലാസിക്കോ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ച കാര്‍വഹാളിന് ഒരു മത്സരത്തില്‍ നിന്ന് വിലക്ക്. സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ റഫറിമാരുടെ പാനല്‍ ആണ് വിലക്ക് പ്രഖ്യാപിച്ചത്. ജനുവരി 4ന് കോപ്പ ഡെല്‍ റേയില്‍ ന്യൂമാന്‍സിയക്കെതിരായ മത്സരമാവും കാര്‍വഹാളിന് നഷ്ടമാവുക.
മത്സരത്തില്‍ പൗളിഞ്ഞോയുടെ ഗോളെന്ന് ഉറച്ച ഷോട്ട് കൈകൊണ്ട് തടഞ്ഞതിനാണ് മത്സരത്തില്‍ കാര്‍വഹാളിന് ചുവപ്പ് കാര്‍ഡ് കിട്ടിയത്. മത്സരത്തിന്റെ 63ആം മിനുട്ടിലായിരുന്നു സംഭവം. മത്സരത്തില്‍ റയല്‍ മാഡ്രിഡ് 3 -0 ന് ബാഴ്സലോണയോട് തോറ്റിരുന്നു.

Leave A Reply

Your email address will not be published.